Hot Posts

6/recent/ticker-posts

ബസ് മറി‍‍‍ഞ്ഞത് കൊലയാളി തേനീച്ചകളുടെ കൂടിന് മേല്‍; ആറ് മരണം




നിയന്ത്രണം വിട്ട് താഴ്​വരയിലേക്ക് മറിഞ്ഞ ബസിലെ കുട്ടികളടക്കം ആറ് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം. ആഫ്രിക്കയിലെ നിക്കരഗ്വേയിലാണ് അപകടം നടന്നത്. 


റോ‍ഡിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 160 അടി താഴ്ച്ചയിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ഒരു തേനീച്ച കൂട്ടില്‍ തട്ടുകയുമായിരുന്നു. തുടര്‍ന്ന് അവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. 


ആഫ്രിക്കന്‍ തേനിച്ചകളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ക്ക് മുകളിലൂടെയാണ് ബസ് നീങ്ങിയിരുന്നത്. ബസ് മറിഞ്ഞെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ തേനീച്ചകള്‍ ഇളകിയെത്തിയത് ആക്രമണത്തിന്‍റെ ആക്കം കൂട്ടി. 
45 പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.





Reactions