Hot Posts

6/recent/ticker-posts

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുടെ യാത്ര; സര്‍ക്കാര്‍ തീരുമാനം ഇന്ന്




ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ഇളവനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഉന്നതതലയോഗം ബുധനാഴ്ച ചേരും. മന്ത്രി ആന്റണി രാജുവാണ് മോട്ടോര്‍വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. 


എ.ഐ. ക്യാമറ പദ്ധതി വിവാദത്തിലായ പശ്ചാത്തലത്തില്‍ കെല്‍ട്രോണുമായുള്ള കരാര്‍ വ്യവസ്ഥകളും കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകളും യോഗം ചര്‍ച്ച ചെയ്യും.


ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ള കുട്ടികളെ യാത്രക്കാരായിട്ടാണ് കേന്ദ്രനിയമം നിര്‍വചിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോയാല്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്തതായി കണക്കാക്കി പിഴ ചുമത്തേണ്ടിവരും. 

ഇതില്‍ ഇളവുനല്‍കാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കത്തയക്കുന്ന കാര്യം ഉന്നതതലയോഗം പരിഗണിക്കും.





കുട്ടികള്‍ക്ക് ഹെല്‍മെറ്റും സേഫ്റ്റി ബെല്‍റ്റും നിര്‍ബന്ധമാണ്. ഇവ ഉപയോഗിക്കുന്നവരെ പിഴയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, ഇത് പരസ്യമായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനും മോട്ടോര്‍വാഹനവകുപ്പിനും പരിമിതിയുണ്ട്.

Reactions