കുറവിലങ്ങാട്: ഗ്രാമീണ മേഖലയിൽ സ്ത്രീകളെ ലക്ഷ്യമിട്ട് സ്വകാര്യ മൈക്രോഫിനാൻസ് സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതാണ് കെണിയിൽ വീഴ്ത്തുന്നത്. വീട്ടമ്മമാരാണ് ഈ കെണിയിൽ പെടുന്നവരിൽ അധികവും.
ഗൃഹോപകരണങ്ങൾക്ക് തവണ വ്യവസ്ഥയിൽ പണം നൽകി ഗ്യാരണ്ടിയായി ബാങ്ക് ചെക്ക് വാങ്ങിയുമാണ് ഇടപാടുകൾ. ആറ് മാസം മുതൽ രണ്ടര വർഷം വരെയുള്ള തവണ വ്യവസ്ഥയിൽ ആണ് ഗൃഹോപകരണങ്ങൾ സ്വകാര്യ ബാങ്കിന്റെ വായ്പയിൽ വിതരണം ചെയ്യുക.
എന്നാൽ തവണങ്ങൾ മുഴുവൻ അടച്ച് തീർന്നിട്ടും സ്വകാര്യ മൈക്രോഫിനാൻസ് ബാങ്കുകൾ വായ്പ തിരിച്ചടച്ചവർക്ക് എതിരെ കേസ് കൊടുത്ത് വീണ്ടും പണം തട്ടുവാൻ നീക്കം നടത്തിയിരിക്കുകയാണ് കുറവിലങ്ങാട് മേഖലയിൽ.
കോടതിയിൽ നിന്നും സമൻസ് ലഭിച്ച വീട്ടമ്മമാർ ആകെ മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടിരിക്കുകയാണ്. തവണങ്ങൾ മൈക്രോഫിനാൻസ് ബാങ്കിൽ അടച്ച് വായ്പ തിരിച്ചടച്ചാലും കേസ് പിൻവലിക്കണമെങ്കിൽ പണം നൽകണമെന്ന് നിലപാടിൽ ആണ് മൈക്രോഫിനാൻസ് ബാങ്കുകളെന്നാണ് പരാതി.