കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ വൈദിക സന്യസ്ത കൂട്ടായ്മ 'കെൻസാ കന്ദീശാ'മെയ് 14 ഞായറാഴ്ച രാവിലെ 9:30 ന് കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. ഫാ.ജോസഫ് ഫെലിക്സ് ചിറപ്പുറത്തേലിന്റെ കാർമികത്വത്തിൽ ഇടവകക്കാരായ വൈദികരുടെ സമൂഹബലി ഉണ്ടായിരിക്കും.
പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ അധ്യക്ഷത വഹിക്കും. സിസ്റ്റർ ശാലിനി കോഴിക്കോട്ട് എഫ്.സി.സി ആമുഖ പ്രഭാഷണം നടത്തും. വികാരി. ഫാ. സ്കറിയ വേകത്താനം സന്ദേശം നൽകും.
ഫാ.ആന്റണി തയ്യിൽ, ഫാ. ടോം വാഴയിൽ, സിസ്റ്റർ സിനി വഞ്ചിക്കച്ചാലിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും. കലാപരിപാടികൾ, സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവയും നടത്തും.





