പാലാ നഗരസഭ താലൂക്ക് ആശുപത്രി റോഡ് ടാറിംഗിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
May 09, 2023
പാലാ: വളരെ നാളുകളായി താറുമാറായി കിടക്കുന്ന ഹോസ്പിറ്റൽ റോഡ് നവീകരണ പ്രവൃത്തികളോടനുബന്ധിച്ച് ആശുപത്രിയിൽ വരുന്ന അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ ഇന്ന് (ചൊവ്വാഴ്ച) ആശുപത്രി റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.
പേവിംഗ് ടൈൽ വിരിയ്ക്കുന്ന ജോലികളാണ് നടക്കുന്നത്.നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോട് ജനങ്ങൾ സഹകരിക്കണമെന്നും ജോസിൻ ബിനോ അഭ്യർത്ഥിച്ചു.