Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ തൊഴിലാളി ക്ഷേമനിധി അംഗത്വ ദിനാചരണം നടത്തി




കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ക്ഷേമനിധി അംഗത്വ ദിനാചരണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. 


കേരള ലേബർ മൂവ്മെന്റ് പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് നെല്ലിക്കുന്ന്ചെരിവുപുരയിടം അംഗത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി, അസംഘടിത തൊഴിലാളി ക്ഷേമനിധി, കർഷക തൊഴിലാളി ക്ഷേമനിധി തുടങ്ങിയ വിവിധ ക്ഷേമനിധിയിൽ അംഗങ്ങളെ ചേർത്തു. 


കൊച്ചുറാണി ജോഷി ഈരുരിക്കൽ, ലിസി ഷാജി കോഴിക്കോട്ട്, അമ്പിളി ചീങ്കല്ലേൽ,മേഘ കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, തോമസുകുട്ടി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Reactions