Hot Posts

6/recent/ticker-posts

'ദൃശ്യം' ഇനി കൊറിയന്‍ ഭാഷയിലേയ്ക്ക്




മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. 2013-ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായതിന് പിന്നാലെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. 



2021-ൽ പുറത്തിറങ്ങിയ ദൃശ്യം 2 വും റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്​ഗൺ നായകനായെത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.


ഇപ്പോഴിതാ, കൊറിയൻ ഭാഷയിൽ ദൃശ്യം ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. 





പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകനെന്നാണ് വിവരങ്ങൾ. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

Reactions