ആലപ്പുഴ: വീട്ടിൽ മിനിബാർ നടത്തിയിരുന്ന സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം, താളിരാടിമുറിയിൽ, അംബുജാക്ഷ വിലാസത്തിൽ രമണി (39) ആണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന രണ്ടര ലീറ്റർ ജവാൻ മദ്യവും എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു. മുൻ അബ്കാരി കേസിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഇവരെ കോടതി റിമാൻഡ് ചെയ്തു.
വള്ളികുന്നം കാമ്പിശ്ശേരി പള്ളിക്കുറ്റിഭാഗത്താണ് വീട്ടിൽ മിനിബാർ പ്രവർത്തിച്ചിരുന്നത്. ഇവിടെ ബാറിലെ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഏറെ നാളെത്തെ ശ്രമങ്ങൾക്കൊടുവിലാണ്, രമണിയെ പിടികൂടാൻ എക്‌സൈസിനായത്.





