Hot Posts

6/recent/ticker-posts

അശ്വതി അച്ചുവിന്റെ ത‌ട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ




ഭിന്നശേഷിക്കാരിയായ മകളെ പൊന്നുപോലെ നോക്കാം എന്നു വാഗ്ദാനം നൽകിയാണ് കൊല്ലം ശൂരനാട് സ്വദേശി അശ്വതി അച്ചു എന്ന അശ്വതി 68 വയസ്സുകാരന്റെ പണം തട്ടിയെടുത്തത്. പ്രായമായ ആളായതിനാൽ ‘പണി കൊടുക്കാൻ’ എളുപ്പമായതിനാലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അശ്വതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.


പൊലീസുകാരെ സ്ഥിരമായി ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടുന്നതായി അശ്വതിക്കെതിരെ പരാതികളുണ്ടായിരുന്നു. ഇപ്പോൾ ഒരു കേസ് മാത്രമാണ് അശ്വതിക്കെതിരെ ഉള്ളത്. ബാക്കി കേസുകളെല്ലാം ഒത്തുതീർപ്പിലെത്തുകയോ മാനഹാനി ഭയന്ന് പിൻവലിക്കുകയോ ചെയ്തു. ആദ്യമായാണ് അശ്വതി അച്ചു അറസ്റ്റിലാകുന്നത്. ഇന്നു കോടതിയിൽ ഹാജരാക്കും.



ഭാര്യ മരിച്ച പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ഒരു സ്ത്രീയെ വേണമെന്ന് ഇയാൾ സുഹൃത്തായ മോഹനനോട് പറ‍ഞ്ഞിരുന്നു. 




മോഹനനു ജോലിക്കാരെ ഏർപ്പാട് ചെയ്യുന്ന ജോലിയുണ്ട്. മോഹനന് അശ്വതി അച്ചുവിനെ പരിചയമുണ്ടായിരുന്നു, തട്ടിപ്പുകളും അറിയാമായിരുന്നു. വിവാഹം കഴിക്കാമെന്നും കുട്ടിയെ നന്നായി നോക്കാമെന്നും അശ്വതി മധ്യവയസ്കനോട് പറഞ്ഞു.

തനിക്ക് കടബാധ്യതയുണ്ടെന്നും അതു തീർത്താലേ കല്യാണം നടക്കൂ എന്നും അശ്വതി പറഞ്ഞതനുസരിച്ച് ആദ്യം 25,000 രൂപ നൽകി. പണം വാങ്ങിയശേഷം കുറച്ചു ദിവസം അശ്വതിയെക്കുറിച്ച് വിവരമില്ലായിരുന്നു. 

പിന്നീട് പൂവാറിൽ കല്യാണ രജിസ്ട്രേഷനായി എത്തിയപ്പോഴും പണം ആവശ്യപ്പെട്ടു. 15,000 രൂപ വീണ്ടും അശ്വതിക്ക് നൽകി. ഇതിനുശേഷം ഫോട്ടോ എടുത്തിട്ട് വരാമെന്നു പറഞ്ഞ് അശ്വതി മുങ്ങുകയായിരുന്നു. തുടർന്ന്, മധ്യവയസ്കൻ പരാതി നൽകുകയായിരുന്നു.

Reactions