Hot Posts

6/recent/ticker-posts

ഡോ. വന്ദനയുടെ മരണം; സർക്കാരാണ് ഒന്നാം പ്രതി- കെ സി ബി സി മദ്യവിരുദ്ധ സമിതി




കൊച്ചി: ഡോ.വന്ദന ദാസിനെ വകവരുത്തിയത് ലഹരിയാണ് എന്ന വസ്തുത സർക്കാർ സൗകര്യപൂർവ്വം വിസ്മരിക്കരുതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ആരോപിച്ചു.മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരു കാട്ടാള അധ്യാപകനാൽ ക്രൂരമായാണ് അവർ കൊല്ലപ്പെട്ടത്.


നമ്മുടെ നാട്ടിൽ അനുദിനം മദ്യ ലഹരിയിൽ ഇതുപോലെ നിരവധി സംഭവങ്ങളാണ് നടക്കുന്നത്. അടുത്തയിടെ മലപ്പുറം - താനൂരിൽ ബോട്ട് മുങ്ങിയതും 22 പേർ കൊല്ലപ്പെട്ടതും എല്ലാറ്റിന്റെയും പിന്നാമ്പുറത്ത് വില്ലനായി ലഹരിയും ഉണ്ട്.


സമൂഹം ഒന്നാകെ നശിക്കുന്ന ഭീകര കാഴ്ചകൾ, വിവാഹ ബന്ധങ്ങൾ തകരുന്നു, കുഞ്ഞുങ്ങൾ അനാഥരാകുന്ന വേദനിപ്പിക്കുന്ന കാഴ്ച, യുവാക്കളുടെ കരളുകൾ ലഹരിയിൽ അഴുകുന്ന നേർചിത്രങ്ങൾ അങ്ങനെ നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുന്നത് സർക്കാർ മൗനപ്പൂർവ്വം കാണാതെ ഭരിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ് മദ്യ വിരുദ്ധ സമിതി ആരാഞ്ഞു.




ജനനന്മയാണ് സർക്കാരിന്റെ മുഖമുദ്രയെങ്കിൽ മദ്യ, ലഹരി വസ്തുക്കൾ കർശനമായി നിയന്ത്രിക്കാനുള്ള ആർജ്ജവം കാണിക്കണം. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇത്തരം സംഭവങ്ങൾ പല പ്രാവശ്യം റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ ഇക്കാര്യത്തിൽ തുടരുന്ന അനങ്ങാപ്പാറ നയം വെടിയണമെന്നും അവർ ആവശ്യപ്പെട്ടു.

'നാട് നീളെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത് സർക്കാർ പുനരാലോചന നടത്തണം. ഇക്കാര്യം ജനഹിത പരിശോധനക്ക് വിധേയമാക്കണം. മദ്യത്തെ മഹത്വവൽക്കരിക്കുന്നവർക്കും ലൈസൻസ് നൽകുന്നുവർക്കും വില്ക്കുന്നവർക്കും ഡോ. വന്ദന സംഭവം ഒരു പാഠമാകണം. ലഹരി തകർത്ത രക്തസാക്ഷിയാണ് ഡോ. വന്ദന.
മദ്യ, ലഹരി എടുക്കുന്ന എത്രാമത്തെ ജീവനാണിത് സർക്കാർ പൊതു സമൂഹത്തോട് ഏറ്റ് പറയണം.'

ലഹരി, ഉപയോഗിക്കുന്നവരുടെ മാത്രമല്ല കൂടെയുള്ളവരുടെയും ജീവനെടുക്കുന്നത് ഭരണാധികാരികൾ കാണാതെ പോകരുത്. ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടുന്നതായി കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത നേതൃയോഗം അഭിപ്രായപ്പെട്ടു.

അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്
അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കോ-ഓർഡിനേറ്റർ കെ.എ പൗലോസ്, എം.പി ജോസി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ആൻസില,  ജോണി പിടിയത്ത്, സുഭാഷ് ജോർജ്, കെ.വി.ജോണി, ശോശാമ്മതോമസ്, ചെറിയാൻ മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.

Reactions