ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്.
ഹെയര്‍ ഓയില്‍ ഉപയോഗിക്കുക
മുടിയുടെ ആരോഗ്യത്തിന് എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഹെയര്‍ ഓയില്‍. ഇത് നിങ്ങളുടെ മുടിയില്‍ ഉപയോഗിക്കുന്നത് കെരാട്ടിന്‍ പാര്‍ശ്വഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. മുടിക്ക് സംരക്ഷണം നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് അകാല വാര്‍ദ്ധക്യവും താരനും വരെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.
ഭക്ഷണത്തിലും വേണം ശ്രദ്ധ
മുടിയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണവും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. കെരാട്ടീന്‍ ട്രീറ്റ്‌മെന്റ് മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണത്തിലൂടെ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി ടോഫു, പയര്‍, ചെറുപയര്‍, ബീന്‍സ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.
സപ്ലിമെന്റുകള്‍ ഉപയോഗിക്കാം
കെരാട്ടിന്‍ ട്രീറ്റ്‌മെന്റിന് ശേഷം മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി ഉണ്ട് എന്നുണ്ടെങ്കില്‍ അതിനെ വീണ്ടെടുക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ. എന്നാല്‍ ഇതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമാണ് ചെയ്യേണ്ടത്.
സ്വന്തം ഇഷ്ടത്തിന് നിങ്ങള്‍ക്ക് ഒരിക്കലും ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍ പാടില്ല. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് എത്തിച്ചേക്കാം.അതുകൊണ്ട് സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ ഡോക്ടറെ സമീപിക്കണം.





