മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്ന് കരുതപ്പെടുന്ന മനുഷ്യവിഭാഗത്തെ നമ്മള്‍ നരഭോജികള്‍ എന്നാണ് വിളിക്കാറുള്ളത്. നോവലുകളിലും സിനിമകളിലുമെല്ലാം നമ്മള്‍ ഇത്തരത്തിലുള്ള നരഭോജികളെ കണ്ടിട്ടുണ്ട്.
അല്‍പം ഭയത്തോടെയല്ലാതെ ഇത്തരം രംഗങ്ങൾ സിനിമയിൽ പോലും കാണാൻ പലർക്കും കഴിയാറില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായി സ്പാനിഷ് യുവതി രംഗത്ത് വരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളോവേഴ്‌സുള്ള പൗള ഗോനു എന്ന യുവതിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ശരീരത്തിലെ ഒരു ഭാഗം വേവിച്ചു കഴിച്ചു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. യുട്യൂബ് ചാനലായ ക്ലബ്ബ് 113-യുടെ പോഡ്കാസ്റ്റ് ഷോയിലാണ് 30-കാരിയായ പൗള ഇക്കാര്യം പറയുന്നത്.
പൗള കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. തുടര്‍ന്ന് നീക്കം ചെയ്ത തരുണാസ്ഥി ഡോക്ടര്‍ ഇവര്‍ക്ക് സൂക്ഷിക്കാന്‍ നല്‍കി. ഒരു കന്റെയ്‌നറില്‍ ആല്‍ക്കഹോളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്.
തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് ഇതെന്നും അത് തിരിച്ച് ശരീരത്തില്‍ എത്തണമെന്നും തന്റെ കാമുകനോട് പൗള പറഞ്ഞു. തുടര്‍ന്ന് സ്പഗെറ്റി ബൊളൊനൈസ് പാസ്തയുണ്ടാക്കിയെന്നും അതില്‍ ഇത് കൂട്ടിക്കലര്‍ത്തിയാണ് കഴിച്ചതെന്നും പൗള പോഡ്കാസ്റ്റില്‍ പറയുന്നു. കാമുകനും തന്നോടൊപ്പം ഇത് രുചിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.





