Hot Posts

6/recent/ticker-posts

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു, ഒപ്പംതാമസിക്കുന്ന യുവാവ് അറസ്റ്റില്‍




ഇടുക്കി: വണ്ടന്‍മേട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.



17 വയസ്സുള്ള പെണ്‍കുട്ടിയും 24 വയസ്സുള്ള യുവാവും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഫെബ്രുവരിയില്‍ പ്രസവിക്കുകയുമായിരുന്നു. 


വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വണ്ടന്‍മേട് പോലീസ് യുവാവിനെ അറസ്റ്റുചെയ്തത്.




Reactions