Hot Posts

6/recent/ticker-posts

വിവാ ക്രിസ്റ്റോറേ യുവജന കൺവൻഷൻ ചെമ്മലമറ്റത്ത്




എസ്എംവൈഎം ഒരുക്കുന്ന  വിവാ ക്രിസ്റ്റോറേ -യുവജന കൺവൻഷൻ മെയ് 13,14 തീയതികളിൽ ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും. പതിമൂന്നാം തിയതി ശനിയാഴ്ച രാവിലെ 9 -15 ന് രൂപതാ ഡയറ്ക്ടർ ഫാദർ മാണി കൊഴുപ്പൻകുറ്റി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.


വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ,  യൂണിറ്റ് ഡയറക്ടർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് ജോസ് ചാൾസ്, രൂപതാ മേഖലാ ഭാരാവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. രണ്ട് ദിവസം നിണ്ടു നിൽക്കുന്ന യുത്ത് മീറ്റിൽ - വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖ കരുടെ  പ്രഭാഷണങ്ങൾ ചർച്ചാ ക്ലാസ്സുകൾ എന്നിവ നടത്തും.


സഭയും യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവാൻന്മാരാക്കുവാനും യുവജനങ്ങളെ ആഴമായ വിശ്വാസാനുഭവത്തിൽ വളർത്താനും ഒപ്പം ഇന്നത്തെ വെല്ലുവിളികളെ വിവേചന ബുദ്ധിയോടെ തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാക്കുവാനും സഹായിക്കുന്ന വിധത്തിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.





വൈദികരുടെയും മേജർ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന യൂത്ത് മീറ്റിൽ ഇടവകയിലെ മുഴുവൻ യുവജനങ്ങളും അണിചേരുമെന്നും സംഘാടകർ അറിയിച്ചു.

Reactions