Hot Posts

6/recent/ticker-posts

കെ- ഫോൺ ഉദ്ഘാടനം; പാലാ നിയോജക മണ്ഡലത്തിലെ ആലോചനായോഗം നടന്നു




പാലാ എംഎൽഎ മാണി സി കാപ്പന്റെ  നേതൃത്വത്തിൽ പാലാ നഗരസഭാ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേമ്പറിലാണ് യോ​ഗം നടന്നത്. യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം, പാലാ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ജിനു ആനി ജോസ്, കെ. ഫോൺ ജില്ലാ കോഡിനേറ്റർ  നിതിൻ ഐസക്, കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം, ജോയിന്റ് ബി. ഡി. ഒ സുജയാ ആർ, പ്ലാൻ  ക്ലാർക്ക് ലത വി കെ, ഐ കെ എം ടി ഒ അനൂപ്. സി, എന്നിവർ പങ്കെടുത്തു. 


ജൂൺ 5ന് 3 മണിക്ക് കെ. ഫോൺ കണക്ഷൻ പദ്ധതി ഉദ്ഘാടന പരിപാടികൾ പാലാ നിയോ ജകമണ്ഡലത്തിൽ ഔപചാരികമായി  നടത്തുന്നതിന്  വേദി ആയി ളാലം എൽ പി സ്കൂൾ തിരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു.







Reactions