Hot Posts

6/recent/ticker-posts

രാമപുരത്ത് ഓപ്പറേഷൻ രണ്ടില; 25 കോൺഗ്രസ് കുടുംബങ്ങൾ കൂട്ടത്തോടെ കേരള കോൺഗ്രസ്(എം) ൽ ചേർന്നു




പാലാ: രാമപുരം പഞ്ചായത്തിൽ "ഓപ്പറേഷൻ രണ്ടില്ല" നടപ്പാക്കി കേരള കോൺഗ്രസ്(എം). ജനാധിപത്യചേരിയിൽ നിന്നും ജനപക്ഷ നിലപാടും വികസന കാഴ്ച്ചപ്പാടും ഉള്ളവർ കൂടുതലായി കേരള കോൺ.(എം)-ൽ ചേരുന്നതായി ജോസ്.കെ മാണി എം.പി പറഞ്ഞു.




രാമപുരം പഞ്ചായത്തിലെ 25 കോൺഗ്രസ് കുടുംബങ്ങൾ കൂട്ടമായി കേരള കോൺഗ്രസ് (എം) ൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൻ്റെയും പോഷക സംഘടനകളിലേയും പ്രദേശിക ഭാരവാഹികളും കുടുംബാംഗങ്ങളുമാണ് കേരള കോൺ(എം) ൽ അംഗത്വമെടുത്തത്. 





ജോസ്.കെ മാണി പാർട്ടി അംഗത്വം നൽകി പുതിയ പ്രവർത്തകരെ സ്വീകരിച്ചു. നേരത്തെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ടും, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ജോസഫ് വിഭാഗം നേതാവും കേരളാ കോൺ (എം) ൽ എത്തിയിരുന്നു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട് അദ്ധ്യക്ഷത വഹിച്ചു.





പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്, പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ. കെ.അലക്സ്, ബേബി ഉഴുത്തുവാൽ, ബൈജു പുതിയടത്തുചാലിൽ, ഡി. പ്രസാദ്, ബെന്നി തെരുവത്ത്, അവിരാച്ചൻ മുല്ലൂർ, എന്നിവർ പ്രസംഗിച്ചു.

Reactions