Hot Posts

6/recent/ticker-posts

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫിലുള്ള ജനവിശ്വാസം വർദ്ധിച്ചു: പ്രൊഫ.ലോപ്പസ് മാത്യു


കോട്ടയം: ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പൂഞ്ഞാർ, മണിമല പഞ്ചായത്തുകളിൽ എൽ.ഡി.എഫ് നേടിയ തിളക്കമാർന്ന വിജയം സർക്കാരിൻ്റെ ജനക്ഷേമ വികസന മുന്നേറ്റത്തിനും മതേതര നിലപാടുകൾക്കും ലഭിച്ച അംഗീകാരമാണ് എന്നും എൽ.ഡി.എഫിലുള്ള ജനവിശ്വാസം വർദ്ധിച്ചു എന്നതിൻ്റെ തെളിവാണെന്നും എൽ.ഡി.എഫ് ജില്ലാ കോട്ടയം കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. 


മറ്റു രാഷ്ട്രീയ കക്ഷികളുടെ കൈവശം ഇരുന്ന സീറ്റാണ് പിടിച്ചെടുത്തിരിക്കുന്നത്. ജില്ലയിൽ യു.ഡി.എഫിന് കനത്ത തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിനെതിരെയുള്ള അവരുടെ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളി കളഞ്ഞിരിക്കുകയാണെന്നും പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.



പൂഞ്ഞാറിൽ ബി.ജെ.പിയുടെ രാഷ്ട്രീയ പരീക്ഷണമാണ് പൊളിഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.




Reactions