Hot Posts

6/recent/ticker-posts

പൂഞ്ഞാർ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം




കോട്ടയം ജില്ലയിലെ പൂഞ്ഞാർ  ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബിന്ദു അശോകൻ വിജയിച്ചു. 12 വോട്ടിനാണ് വിജയം. പിസി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി  മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി.


എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 264 വോട്ട് നേടിയപ്പോൾ യുഡിഫ് സ്ഥാനർഥിക്ക് 252 വോട്ടും എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് വിജയം നേടിയത്.





പതിമൂന്ന് അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.യുഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്.




Reactions