Hot Posts

6/recent/ticker-posts

മഞ്ഞപ്രയിൽ അനുസ്മരണ ദീപ ജ്വാല കൂട്ടായ്മ നടത്തി




മഞ്ഞപ്ര: മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരിച്ചവരെയും മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടവരെയും അനുസ്മരിച്ച് ദീപ ജ്വാല കൂട്ടായ്മ നടത്തി. കർഷക കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കുംഭാഗം ജംഗ്‌ഷനിൽ നടന്ന ദീപ ജ്വാല കൂട്ടായ്മ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം.വി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻറ് ബിജു പടയാടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ജേക്കബ് മഞ്ഞളി, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ല ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് അലക്സ് ആന്റു, പഞ്ചായത്ത് മുൻ അംഗം രാജു ഡേവീസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദിനു ജോർജ്, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ബിനോയ് പാറയ്ക്ക, നേതാക്കളായ സി.ജെ ഫ്രാൻസീസ്, സെബാസ്റ്റ്യൻ മാടൻ, കെ.പി ബൈജു, ഷിജോ ജേക്കബ്, സെബാസ്റ്റ്യൻ കാവുങ്ങ, ദേവസി കുഞ്ഞ് ഒവുപ്പാടൻ എന്നിവർ പ്രസംഗിച്ചു.







Reactions