Hot Posts

6/recent/ticker-posts

ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ വഴികൾ




ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. ആർത്തവ വേദന മാറ്റാൻ പലതും പരീക്ഷിച്ച് പരാജയപ്പെട്ടവായിരിക്കും കൂടുതൽ. എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. 



നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയുമാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.


ആർത്തവ സംബന്ധമായ വേദനകളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ചില മാർ​ഗങ്ങൾ ഇതാ; 

1. ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ കുതിർത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.
2. മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വർഗ്ഗങ്ങൾ ആഹാരക്രമത്തിൽ ശീലമാക്കാം.

3. മധുരക്കിഴങ്ങ് ഉൾപ്പടെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കായ തുടങ്ങിയവ ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക.




4. വ്യായാമം മുടക്കരുത്. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.
5. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാൽസ്യം സപ്ലിമെന്റ് (Calcium Citrate) കഴിക്കുക. ഇതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

ആർത്തവ വേദന കുറയ്ക്കാൻ എളുപ്പവഴികൾ

ഭക്ഷണശൈലി ക്രമീകരിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ ഏറെ സഹായിക്കും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. പകരം ചെറുമത്സ്യങ്ങൾ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആർത്തവ വേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗ്ഗങ്ങൾ 

അലോവേരയും തേനും: കറ്റാർ വാഴയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

ക്യാരറ്റ്: കാഴ്ചശക്തി വർധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.

തുളസി/പുതിനയില: തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുലാസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

പപ്പായ: ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.

നാരങ്ങാ വിഭാഗത്തിൽ പെട്ട പഴങ്ങൾ: ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ അയണിന്റെ അളവ് കൂടുന്നു. ഇത് ആർത്തവ വേദന കുറയ്ക്കും. അതുകൊണ്ട് നാരങ്ങാ വിഭാഗത്തിൽ പെട്ട പഴങ്ങൾ ധാരാളമായി കഴിക്കുകയോ അവയുടെ ജ്യൂസ് കുടിക്കുകയോ ചെയ്യാം.

ഏലക്ക, ജാതിക്ക തുടങ്ങിയവ: കറുവപ്പട്ട, കുരുമുളക്, ജാതിക്ക, ഏലക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവ കാലത്തെ വയറുവേദന കുറയ്ക്കാൻ നല്ലതാണ്.

Reactions