ബംഗാൾ ഉൾക്കടലിൽ നാലുദിവസം മുൻപ് രൂപംകൊണ്ട ചക്രവാതം അടുത്തദിവസം ശക്തമായ ചുഴലിയായി മാറുകയാണെങ്കിലും കേരളത്തെ അത് സാരമായി ബാധിക്കില്ലെന്നു നിരീക്ഷണം. പെട്ടന്നൊരു മാറ്റമുണ്ടായാൽ മഴയുടെ ഗതിയും മാറും.
ചുഴലിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്ര (ഐഎംഡി)ത്തിന്റെ അറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.
കാറ്റും മിന്നലും, ചുഴലിപോലുള്ള പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യതയും വിവിധ ഏജൻസികളിലെ കാലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.





