പൈക: വട്ടന്താനം നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. നാൽപതോളം വീട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ റോഡ് ശോച്യാവസ്ഥയിലായിരുന്നു.
വർഷങ്ങളായി ദുരിതത്തിലായിരുന്ന നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് മാണി സി കാപ്പൻ എം എൽഎയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചു. തുടർന്ന് മാണി സി കാപ്പൻ റോഡിൻ്റെ നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ആശുപത്രിപടിയിൽ നിന്ന് വട്ടന്താനം വരെപ്പോവുന്ന കൊണ്ടുപ്പറമ്പിൽ കള്ളിവയലിൽ പാപ്പൻ റോഡിന്റെ നിർമ്മാണോദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.





