Hot Posts

6/recent/ticker-posts

കെ- ഫോണിലും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്




കാസർകോഡ്: കെ- ഫോണിലും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ. ക്യാമറ ഇടപാടിന്റെ അതേ രീതിയിൽ കെ - ഫോണിലും സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.


'കെ ഫോൺ ഇടപാടിലും എസ്.ആർ.ഐ.ടി കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേ രീതിയിലുള്ള അഴിമതിയാണ്‌. യഥാർഥ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ പണം നൽകി. മാർ​​ഗ നിർദ്ദേശം മറികടന്ന് 520 കോടിയുടെ ടെൻഡർ എക്സസ് നൽകി. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്' -പ്രതിപക്ഷ നേതാവ് ആരോപിച്ചു.







Reactions