Hot Posts

6/recent/ticker-posts

ആതിരയുടെ പരാതി പ്രതിക്ക് കൈമാറിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണം: സജി മഞ്ഞക്കടമ്പിൽ

സജി മഞ്ഞക്കടമ്പിൽ


കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിര എന്ന യുവതി പോലീസിന് രണ്ടു ദിവസം മുമ്പ് നൽകിയ പരാതി വിദ്യാധരൻ എന്ന ആൺ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എങ്ങനെയെന്ന് അന്വേഷണം 
നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. 


ആതിര നൽകിയ പരാതി പ്രതിക്ക് കൈമാറിയ പോലീസുദ്യോഗസ്ഥനെ കണ്ടെത്തി ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആതിര







Reactions