Hot Posts

6/recent/ticker-posts

പാലായിലെ സിനിമാ ചിത്രീകരണം ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് ന​ഗരസഭാ അധ്യക്ഷ




പാലായിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകർ പാലായിലെ  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവർത്തിക്കണമെന്ന്  നഗരരസഭ ചെയർപേഴ്സൺ  ജോസിൻ ബിനോ.പാലായിൽ  സിനിമ ചിത്രീകരണത്തിന് നഗരസഭ അനുമതി നല്കിയത് ജനങ്ങളെ വെല്ലുവിളിക്കാനുള്ള അനുമതിയല്ലെന്നും  മറിച്ച് കലാരംഗം പ്രോത്സാഹിപ്പിക്കുന്ന പാലായുടെ പാരമ്പര്യം ആണെന്നും  ജോസിൻ ബിനോ  പറഞ്ഞു.



നിയമ വിരുദ്ധമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ നഗരസഭ അനുവദിക്കില്ല. അതുപോലെ ജയിൽ നിയമങ്ങൾ പാലിക്കാത പാലാ സബ് ജയിലിന്റെ പേര് പോലും മാറ്റിയുള്ള നിയമ വിരുദ്ധ പ്രവൃത്തികൾക്ക് നഗരസഭ കൂട്ടു നിൽക്കില്ല. 


നഗരസഭയുടെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് നഗരസഭ രേഖാമൂലം പരാതി നല്കിയിട്ടുണ്ടെന്നും  ജോസിൻ ബിനോ അറിയിച്ചു.




Reactions