Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗൃഹപ്രവേശന ചടങ്ങ് നടന്നു




തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടന്നു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്.ടി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് ഗൃഹപ്രവേശനവും താക്കോൽദാന ചടങ്ങും നടന്നത്. 


ഗ്രാമപഞ്ചായത്തിൽ 96 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായി. 46 വീടുകളുടെ പണികൾ നടന്നുവരികയാണ്. 


പ്രസിഡന്റ് കെ.സി ജെയിംസ് പൂർത്തിയായ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ കവിത രാജു, ജയറാണി തോമസ് കുട്ടി, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.




Reactions