തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.