Hot Posts

6/recent/ticker-posts

തുമ്പശ്ശേരി വെയിറ്റിംഗ് ഷെഡും പരിസരവും ശുചീകരിച്ചു




തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട തുമ്പശ്ശേരി വെയ്റ്റിംഗ് ഷെഡും പരിസരവും വൃത്തിയാക്കി. സാമൂഹ്യ വിരുദ്ധരും മദ്യപാനികളും വെയിറ്റിംഗ് ഷെഡ് കഴിഞ്ഞ ദിവസം  അലങ്കോലപ്പെടുത്തിയിട്ടിരിക്കുകയായിരുന്നു. 



വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് മാജി തോമസ്, ഹരിത കർമ്മ സേന,  തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. 






വാഗമൺ റോഡിന്റെ പരിധിയിലുള്ള വെയിറ്റിംഗ്  ഷെഡുകളിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ മാലിന്യ നിക്ഷേപത്തെ തടയുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക പോലീസ് ടീമിനെ ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നേരത്തെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.







Reactions