Hot Posts

6/recent/ticker-posts

കോൺഗ്രസിന്റെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തി




മഞ്ഞപ്ര: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി. അന്വേഷണ ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബി.ജെ.പിക്ക് കന്നട ജനത നൽകിയ ശക്തമായ താക്കീതാണ് കർണാടക ഫലമെന്ന് പ്രവർത്തകർ പറ‍ഞ്ഞു.



വർഗീയ കാർഡ് കൊണ്ട് എല്ലാ നേടാമെന്ന ബി ജെ പി യുടെ ആശയത്തിനേറ്റ തിരിച്ചടിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്നും മതേതര രാഷ്ട്രീയത്തിനു പ്രസക്തി വർദ്ധിച്ചതായും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് രാജൻ പല്ലൂർ പറഞ്ഞു. 
വർഗീയത എല്ലായ്പ്പോഴും വിജയിക്കില്ലെന്നും മതേതരത്വവും ജനാധിപത്യവും തകർക്കാൻ ബിജെപിക്കാവില്ലെന്നും പാർട്ടി വിജയ ദിന സന്ദേശ ഉൽഘാടനത്തിൽ അദ്ദേഹം പറഞ്ഞു. 


ഐ എൻ സി മണ്ഡലം പ്രസിഡൻറ് സിജു ഈരാളി, ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി പൗലോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജേക്കബ് മഞ്ഞളി, സാജു കോളാട്ടുകുടി, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അജിത്ത് വരയിലാൻ, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് അലക്സ് ആന്റു, നേതാക്കളായ ചെറിയാൻ തോമസ്, സണ്ണി പൈനാടത്ത്,  ഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, ബാബു പൂണോളി, രാജു ഡേവീസ്, ബിനോയ് പാറയ്ക്ക, സ്റ്റിലിൻ മഞ്ഞളി, ബൈജു കോളാട്ടുകുടി, ജോൺസൺ എലിഞ്ഞേലി, ഷിജോ മാടൻ എന്നിവർ നേതൃത്വം നൽകി.




Reactions