Hot Posts

6/recent/ticker-posts

ഭാര്യയെ മർദ്ദിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍




കൊല്ലം: മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസ് ഡ്രൈവറായ വെളിനല്ലൂർ സ്വദേശി നിസാറിനെയാണ് പൂയപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.


മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ നിസാറിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. എന്നാല്‍ വാടക വീട്ടിലെത്തിയും നിസാര്‍ വഴക്കുണ്ടാക്കുന്നതു പതിവായി. 


തുടക്കത്തില്‍ പൊലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 





കോടതിയില്‍നിന്ന് പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങി. കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നതോടെയാണു പൂയപ്പളളി പൊലീസ് ഇടപെട്ടത്. 42 വയസുളള നിസാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.


Reactions