കോട്ടയം: ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു.
മൊബൈൽ മോർച്ചറിക്ക് മുകളിൽ അന്ത്യചുംബനം നൽകി നിറകണ്ണുകളോടെ ഏറെനേരം അവർ വന്ദനയുടെ ഭൗതിക ശരീരത്തിനടുത്തു നിന്നു. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റ് ഇന്നലെയാണ് കൊല്ലപ്പെട്ടത്.





