Hot Posts

6/recent/ticker-posts

അങ്കമാലി വിമോചന സമര രക്തസാക്ഷിത്വ അനുസ്മരണം നടന്നു




അങ്കമാലി: അറുപത്തിനാലാമത് വിമോചന സമര രക്തസാക്ഷിത്വ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. രക്ത സാക്ഷികൾക്കായി അങ്കമാലി സെന്റ് ജോർജ് ബസിലീക്ക പള്ളിയിൽ കുർബാന, തുടർന്ന് കല്ലറയിൽ ഒപ്പീസ്, അനുസ്മരണ സമ്മേളനം എന്നിവയും സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥന, പുഷ്പാഞ്ജലി, തിരികത്തിക്കൽ , പുഷ്പചക്രം സമർപ്പിക്കൽ എന്നിവയും ഉണ്ടായിരുന്നു.


പ്രാർത്ഥന ശുശ്രൂഷകൾക്ക് ബസിലിക്ക റെക്ടർ റവ.ഡോ.ഫാ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. അരുൺ തേരുള്ളിൽ, ഫാ. ജെൻസ് പാലചുവട്ടിൽ എന്നിവർ നേതൃത്വം നൽകി.1959 ലെ വിമോചന സമരത്തിലെ രക്തസാക്ഷികൾ മനുഷ്യനീതിക്കു വേണ്ടി പോരാടിയവരാണെന്നു  വിമോചന സമര നേതാവും മുൻ മുനിസിപ്പൽ ചെയർമാനുമായ അഡ്വ. ഗർവ്വാസീസ് അരീക്കൽ പറഞ്ഞു.


അങ്കമാലി സെൻറ് ജോർജ് ബസിലിക്കയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അന്നത്തെ കേരള സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ- മദ്യനയങ്ങൾക്കും സെൽ ഭരണത്തിനും അക്രമങ്ങൾക്കും കൊലപാതകൾക്കും പോലീസ് രാജിനും ഭരണകൂട ഭീകരതയ്ക്കുമെതിരേ ജനാധിപത്യ വിശ്വാസികൾ നടത്തിയ പോരാട്ടമായിരുന്നു വിമോചന സമരം.



എല്ലാ മതവിഭാഗങ്ങളും കമ്യൂണിസിറ്റിതര രാഷ്ടീയ കക്ഷികളും സമരത്തിൽ പങ്കു ചേർന്നു. സമരത്തെ അടിച്ചമർത്താൻ നടത്തിയ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെവരെല്ലാം കത്തോലിക്കരായിരുന്നു. കത്തോലിക്ക സഭയിലെ അല്മായ നേതാക്കളായിരുന്നു സമരങ്ങൾക്കു നേതൃത്വം നൽകിയതെന്നതും ശ്രദ്ധേയമാണ്.



കൊല്ലപ്പെട്ടവരുടെ ഏഴ് കുടുംബാംഗങ്ങളും അവരുടെ നഷ്ടപ്പെട്ട ഉറ്റവരെയും ഉടയവരെയും ഓർത്ത് അനുസ്മരണ പ്രാർത്ഥന തിരുകർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കാളികളായി.





Reactions