Hot Posts

6/recent/ticker-posts

കശ്മീരില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം




ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഉച്ചയ്ക്ക് 1.30-ഓടെ റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കശ്മീരിന് പുറമെ ഡല്‍ഹിയിലും പഞ്ചാബിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.


ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ കടകളില്‍നിന്നവരും പരിഭ്രാന്തരായി. 


ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.








Reactions