കൊച്ചി: സിഐഡി മൂസ, വർണപ്പകിട്ട് തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലുടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അന്തരിച്ച നടൻ കസാന്‍ ഖാൻ. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യമെന്ന് വിവിധമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയാണ് മരണവിവരം പങ്കുവച്ചത്. നടൻ ദിലീപ് ഫെയ്സ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചു.







