Hot Posts

6/recent/ticker-posts

ചാമപ്പാറയിൽ വൃദ്ധൻ പെൺകുട്ടിയെ കലുങ്കിനടിയിലെത്തിച്ചത് കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ്




തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൃദ്ധൻ കലുങ്കിനടിയിൽ എത്തിച്ചത് കുളിക്കാൻ പോകാം എന്ന് പറഞ്ഞ്. 65-കാരനെ നാട്ടുകാർ ചേർന്ന് കലുങ്കിനടിയിൽ നിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം (65) ആണ് പിടിയിലായത്. ഇയാളെ ഈരാറ്റുപേട്ട പൊലീസിന് കൈമാറി.



ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ടെന്നാണ് വിവരം. 


കഴിഞ്ഞ ദിവസം ഇയാൾ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.


കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.






Reactions