Hot Posts

6/recent/ticker-posts

വെസ്റ്റ് നൈൽ; എറണാകുളത്ത് ഒരു മരണം




കൊച്ചി: കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. കുമ്പളങ്ങിയിൽ നിന്നുള്ള അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. 



ജില്ലയിൽ ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസ് ആണ് ബാധിച്ചതെന്ന് കണ്ടെത്തിയത്.


വെസ്റ്റ് നൈൽ

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 


1937-ൽ യുഗാൺഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ൽ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.





Reactions