Hot Posts

6/recent/ticker-posts

കഴുത്തിൽ മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി




തിരുവല്ല: മേപ്രാലിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ എഴുപതു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസിനെയാണ് ഇന്ന് പുലർച്ചെ ആറരയോടെ കാരക്കൽ - മേപ്രാൽ റോഡിലെ ഷാപ്പ് പടിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്.



തിരുവല്ല ഡിവൈഎസ്പി അർഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി നടത്തുന്ന പരിശോധനകൾക്കുശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റും.









Reactions