Hot Posts

6/recent/ticker-posts

തെരുവ് നായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കൊന്നു




കോഴിക്കോട്: ചാത്തമംഗലത്ത് കോഴികളെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ കൊന്നു. ചാത്തമംഗലം സ്വദേശി രാവുണ്ണിയുടെ ഫാമിലാണ് തെരുവുനായ്ക്കളുടെ അക്രമണം ഉണ്ടായത്. 


പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഫാമിലുണ്ടായിരുന്ന 170 കോഴികളെയാണ് നായ കടിച്ചുകൊന്നത്. നിരവധി കോഴികള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.



ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട നാല് മാസം പ്രായമുള്ള കോഴികളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്. കോഴികളെ വളര്‍ത്തുന്ന ഷെഡ്ഡിന്റെ ഗ്രില്ല് തകര്‍ത്ത് അകത്തു കടന്നാണ് നായ്ക്കള്‍ കോഴികളെ അക്രമിച്ചത്.





Reactions