പാലാ: സമൂഹത്തിൻ്റെ പുരോഗതി വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തെ ആശ്രയിച്ചായിരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
ചടങ്ങിൽ അധ്യാപകരുടെ മക്കളിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിച്ച് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ചേന്നാട്ട്, ഡി ഇ ഒ കെ ബി ശ്രീകല, റെജി സെബാസ്റ്റ്യൻ, സജി തോമസ് എന്നിവർ പ്രസംഗിച്ചു.







