Hot Posts

6/recent/ticker-posts

ലയണ്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വ്വീസ് പ്രൊജക്ട് ഉദ്ഘാടനവും ഇന്ന്‌


ലയണ്‍സ് ക്ലബ്ബ് ഓഫ് ഈരാറ്റുപേട്ട സെന്‍ട്രലിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വ്വീസ് പ്രൊജക്ട് ഉദ്ഘാടനവും ഇന്ന് നടക്കും. പ്രസിഡന്റ്- ലയണ്‍ സതീഷ് ജോര്‍ജ്ജ് (സുഭിക്ഷം, റിലയന്റ് ബാങ്ക് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍), സെക്രട്ടറി- ലയണ്‍ ജാന്‍സ് വയലിക്കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍- ലയണ്‍ അലക്‌സ് മാത്യൂ, ട്രഷറര്‍- ലയണ്‍ ലഫ്റ്റനന്റ് കേണല്‍ വി റ്റി ജോയ് (റിട്ട.) എന്നിവര്‍ സ്ഥാനമേല്‍ക്കും.

ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം ജെ എഫ് ലയണ്‍ ഡോ. സണ്ണി വി സക്കറിയ ഇന്‍സ്റ്റലേഷന്‍ ഓഫീസറാണ്. ശനിയാഴ്ച വൈകിട്ട് 7.30 ന് വെയില്‍കാണാംപാറ ലയണ്‍സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങുകള്‍ നടക്കുക.






Reactions