Hot Posts

6/recent/ticker-posts

ഫയലുകൾ കടത്തിക്കൊണ്ട് പോകാൻ ആരും ശ്രമിച്ചിട്ടില്ല! - ചെയർ പേഴ്സൺ



പാലാ നഗരസഭയിൽ ഫയലുകൾ കടത്തികൊണ്ടുപോകാൻ ആരോ ശ്രമിച്ചു എന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.. നിയമപരമായി നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത ഓഫീസ് നവീകരണം എന്ന വർക്ക് ഏറ്റെടുത്ത കരാറുകാരൻ ജോലികൾ തുടങ്ങുകയാണ് ഉണ്ടായതെന്നും ചെയർ പേഴ്സൺ പറഞ്ഞു. 


വികസനകാര്യത്തിൽ അസഹ്‌ഷണത ഉള്ള ചില തത്പരകക്ഷികൾ വർക്ക് തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. കരാറുകാരൻ ഇത് സംബദ്ധിച്ച് പരാതി നഗരസഭ സെക്രട്ടറിക്ക് നല്കിയിട്ടുണ്ടന്നും ചെയർ പേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.






Reactions