പുകവലി നിറുത്തുമ്പോൾ പുതു ജീവിതമാണ് ഓരോത്തർക്കും ലഭിക്കുക. പുകയില വിരുദ്ധ ദിനം പുകവലി നിറുത്താനുള്ള ദിനം കൂടിയാണ് അഡ്വ.ചാർളി പോൾ തുടർന്നു പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ കോർപറേഷൻ മുൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.പി. ജോസി കെ.വിജയൻ , ചെറിയാൻ മുണ്ടാടൻ, സുഭാഷ് ജോർജ് , ശോശാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.







