കോട്ടയം: തെരുവുനായ കടിച്ചു കണ്ണൂരിൽ ഒരു കുട്ടി മരിക്കാൻ ഇടയായ ദാരുണ സംഭവം കേരളത്തെ ഞെട്ടിക്കുന്നതാണെന്നും, തെരുവുനായ നിയന്ത്രണത്തിൽ സർക്കാരിന്റെ കെടുകാര്യസ്ഥയുടെ ഇരയാണെണ് കണ്ണൂരിൽ മരണപെട്ട കുട്ടിയെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കേരളത്തിൽ തെരുവുനായ ആക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും സർക്കാർ അലംഭാവം അവസാനിപ്പിച്ച് തെരുവുനായ നിർമാർജനത്തിന് നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്തുകൾ തെരുവുനായ നിയന്ത്രിക്കാൻ എബിസി പ്രോഗ്രാം നടത്തുമെന്നും , തെരുവുനായ്ക്കളെ അടച്ചിട്ട് സംരക്ഷിക്കുമെന്നും ഉള്ള പ്രഖ്യാപനം പാഴ് വാക്കായി മാറിയിരിക്കുകയാണെന്നും ഇതിന്റെ പേരിൽ കോടികളുടെ അഴിമതി മാത്രമാണ് നടക്കുന്നതെന്നും എന്നും സജി ആരോപിച്ചു.
സർക്കാർ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കേരളത്തിലെ പൊതുജനങ്ങൾ ഇവയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയാണ് വേണ്ടതെന്നും സജി അഭിപ്രായപ്പെട്ടു.







