മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; ജില്ലയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു...


കോട്ടയം ജില്ലയിൽ ഇന്നലെ പെയ്ത മഴ അളവ് 397.2 മില്ലി മീറ്റർ, ശരാശരി അളവ് 56.74 മില്ലി മീറ്റർ. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്താണ്. 81 മില്ലി മീറ്ററാണ് ഇവിടെ പെയ്തത്. കാഞ്ഞിരപ്പള്ളി, എരുമേലി മേഖലയിൽ ശരാശരി 65 മില്ലി മീറ്റർ മഴ ലഭിച്ചു.



കൺട്രോൾ റൂം  തുറന്നു

അടിയന്തര സാഹചര്യം നേരിടാൻ വിവിധ വകുപ്പുകളോടു സജ്ജരാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ്, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരോടും സജ്ജരാകാൻ നിർദേശം നൽകി. 


ആവശ്യം ഉണ്ടായാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  







Reactions