Hot Posts

6/recent/ticker-posts

പാലാ രൂപത കാർഷിക സംരംഭക സംഗമം ജൂലൈ 20 ന്


പാലാ: കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ ധനകാര്യ വികസന ഏജൻസികളും കർഷക കൂട്ടായ്മകൾക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുകയാണ്. ഇതിനോടനുബന്ധിച്ച് പാലാ രൂപതയിൽ ആരംഭിച്ചിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, ഫാർമേഴ്സ് ക്ലബ്ബുകൾ, കർഷക ദളങ്ങൾ തുടങ്ങിയ കർഷക കൂട്ടായ്മകളുടെയും കാർഷിക സംരംഭകരുടെയും ഒരു വിശേഷാൽ കൂടിച്ചേരലിൽ പിഎസ്ഡബ്ലിയൂഎസ് സംഘടിപ്പിക്കുകയാണ്. 


ജനപ്രതിനിധികളും നബാർഡ്, എസ്എഫ്എസി, എൻസിഡിസി, കൃഷി വകുപ്പ്- എസ്എച്ച്എം & എടിഎംഎ, കെവികെ, ഡിഐസി, കേരളാ ബാങ്ക് തുടങ്ങി വിവിധ ഏജൻസികളുടെ പ്രമുഖരും തങ്ങളിലൂടെ ലഭ്യമാകുന്ന സഹായ പദ്ധതികൾ വിശദീകരിക്കും. ജൂലൈ 20-ാം തീയതി വ്യാഴാഴ്ച അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ വെച്ചു സംഘടിപ്പിക്കുന്ന ഏകദിന കാർഷിക സംരംഭക സംഗമം രാവിലെ 10 മണിക്ക് അഭിവന്ദ്യ ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന ചെയ്യും.


കാർഷിക സംരംഭക സംഗമത്തിൽ വെച്ച് ഉല്പന്നങ്ങളുടെ മൂല്യവർദ്ധനവ്, ഏകീകൃത ബ്രാന്റിങ്ങ്, വിപണന സാധ്യതകളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെടും എന്ന് പിഎസ്ഡബ്ലിയൂഎസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, പിഎസ്ഡബ്ലിയൂഎസ് പാലാ പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം എന്നിവർ അറിയിച്ചു.


രാവിലെ 9.30 ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ കർഷക ഉൽപാദക കമ്പനികളുടെ എല്ലാ ഡയറക്ടർമാരും സി.ഇ.ഒ മാർ, ഫാർമേഴ്സ് ക്ലബ്ബ്, കർഷക ദള ഫെഡറേഷൻ എന്നിവയുടെ എല്ലാ ഭാരവാഹികളും കർഷകദളങ്ങൾ, മൂല്യവർദ്ധിത യൂണിറ്റുകൾ, കർഷകമാർക്കറ്റുകൾ തുടങ്ങി വിവിധ സംരംഭങ്ങളുടെ പ്രതിനിധികളും പങ്കെടുക്കാൻ ശ്രമിക്കണമെന്ന് സംഘാടകർ അറിയിച്ചു. 


പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/122XgcfVSPARkqi48


Reactions