പാലാ: കേരളാ എലെക്ട്രിക്കൽസ് സൂപ്പർവൈസേഴ്സ് ആൻഡ് വയർമാൻ അസോസിയേഷൻ പാലാ യുണിറ്റ് ട്രഷറർ പുലിയന്നൂർ പൂത്തോട്ടാക്കുന്നേൽ ശിവദാസിനെ തൊഴിലുടമ മർദ്ദിച്ചതായി പരാതി.
കെഴുവംകുളം കരയിൽ ഷൈമോൻ, ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ അറയ്ക്കപാലമെന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിലിട്ട് മർദ്ദിക്കുകയും കുടുംബാംഗങ്ങളെ അടക്കം വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാകുന്നതിനു മുൻപ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന തൊഴിലുടമയുടെ നിർബന്ധത്തിന് വഴങ്ങാതിരുന്നതാണ് മർദ്ദനകാരണമെന്നാണ് ശിവദാസ് പറയുന്നത്.






