Hot Posts

6/recent/ticker-posts

തിരുവോണത്തെ വരവേൽക്കാൽ ജമന്തിപ്പൂ കൃഷിയുമായി നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മായ പ്രദീപ്



പാലാ നഗരസഭ 25-ാം വാർഡ് കൗൺസിലർ മായാ പ്രദീപിൻ്റെ നേതൃത്വത്തിൽ 
സ്വന്തം വീടു മുറ്റത്ത് സിഡിഎസ് ഭാരവാഹികളും സുഹൃത്തക്കളുമായ മിനി രവിയുടെയും രൻജു റോയിയുടെയും പങ്കാളിത്തത്തത്തോടെയാണ് ജമന്തിപൂവ് കൃഷി ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.


മനോഹാരിത നൽകുന്ന സന്തോഷത്തിനും സംതൃപ്തിക്കും ഒപ്പം ചെറിയ വരുമാനവും ലഭിക്കുന്നുവെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ ഓണകാലത്ത് തന്നെ ഇതിൻ്റെ വിളവ് എടുക്കാൻ സാധിക്കുന്നുവെന്നത് ഇവർക്ക് ഇരട്ടി മധുരം നൽകുന്നു.




ഒരു തൈയ്ക്ക് 5 രൂപ നിരക്കിൽ 500 തൈകൾ  വാങ്ങിയാണ് ഈ കൃഷി ആരംഭിച്ചത്. ഓണത്തോടനുബധിച്ച് ധാരാളം ആവശ്യക്കാർ ഉണ്ടന്നും വിപണി വിലയിലും താഴ്ത്തി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മായാപ്രദീപും മിനി രവിയും രൻജു റോയിയും പറയുന്നു. 


പൂ കൃഷി വിളവെടുപ്പ് ഉൽഘാടനം ചെയ്യുന്നതിനും സന്ദർശിക്കുന്നതിനുമായി ചെയർപേഴ്സൺ  ജോസി ബിനോയും കൗൺസിലേഴ്സും സിഡിഎസ് കലയും എത്തിയിരുന്നു.







 



 
Reactions