Hot Posts

6/recent/ticker-posts

പാലക്കാട് രണ്ട് പേർ മരിച്ച ബസ് അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നി​ഗമനം

representative image

പാലക്കാട്: തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.


ബസിന്റെ അടിയിൽപ്പെട്ട രണ്ടുപേരാണ് മരിച്ചത്. ഇവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.




27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരല്ല.


മരിച്ച രണ്ടാമത്തെയാൾ ഒരു പുരുഷനാണ്. കാര്‍ഷിക വികസന ബാങ്കിന്റെ മുൻ‌പിലാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ക്രെയ്നിന്റെ സഹായത്തോടെ ബസ് ഉയർത്തി.






 



 
Reactions