Hot Posts

6/recent/ticker-posts

സ്പെഷ്യൽ ഒളിമ്പിക്സ് ജേതാക്കൾക്ക് സന്മനസ് കൂട്ടായ്മ സ്വീകരണം നൽകി


പൈക: ജർമ്മനിയിൽ നടന്ന വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡൽ നേടിയ പാലാ കൊച്ചിടപ്പാടി സ്നേഹാരാം പൈകടാസ് ഭവനിൽ നിന്നുള്ള അലീന ആൻ്റെ ണി യ്ക്കും നയനാ രമേശിനും സന്മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൈകയിൽ സ്വീകരണം നൽകി.


പത്താം പിയൂസ് മാർപ്പാപ്പയുടെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി സന്മനസ് കൂട്ടായ്മ പൈകയിൽ സംഘടിപ്പിച്ച യോഗത്തിൽ ജോസ്.കെ.മാണി എം.പി.മെഡൽ ജേതാക്കളെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.




യോഗത്തിൽ സന്മനസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി, സിനി ജോയ്, ബിജോയി മണർകാട്ട്, ജയ്സൺ മാന്തോട്ടം, രാജ്യ പെരിയകലത്തിൽ എന്നിവർ പ്രസംഗിച്ചു. നിർധനർക്ക് അരി വിതരണവും, വസ്ത്രവിതരണവും പായസവിതരണവും നടത്തി.








 



 
Reactions