Hot Posts

6/recent/ticker-posts

സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച് സൂര്യ



സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിച്ചാണ് സൂര്യ പോയത്. നിര്‍മാതാവ് രാജശേഖറിനൊപ്പമാണ് സൂര്യയെത്തിയത്.


മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്ക് ഒരുക്കിയതും സിദ്ദിഖ് ആയിരുന്നു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 



മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയിന്റെയും കരിയറില്‍ ഫ്രണ്ട്‌സ് വഴിത്തിരിവായി മാറുകയായിരുന്നു ഈ ചിത്രം.








 



 
Reactions